Posted By Ansa Staff Editor Posted On

Kuwait weather; കുവൈത്തിൽ താ​പ​നി​ല വ​ർ​ധി​ക്കും: കാലാവസ്ഥ മാറ്റങ്ങൾ ഇപ്രകാരം

രാ​ജ്യ​ത്ത് കാ​ലാ​വ​സ്ഥാ​മാ​റ്റ​ത്തി​ന്റെ സൂ​ച​ന. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ​പെ​യ്ത മ​ഴ​ക്ക് പി​റ​കെ ശ​നി​യാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്ത് തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​ണ്. ക​ടു​ത്ത ത​ണു​പ്പി​ലും കു​റ​വു​വ​ന്നു. ശൈ​ത്യ​കാ​ല​ത്തു​നി​ന്ന് വ​സ​ന്ത​കാ​ല​ത്തി​ലേ​ക്കു​ള്ള കാ​ലാ​വ​സ്ഥാ​മാ​റ്റ​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ളാ​യി ഇ​തി​നെ ക​ണ​ക്കാ​ക്കാം.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റി​ൽ ക്ര​മേ​ണ കു​റ​വു​ണ്ടാ​കു​മെ​ന്നും ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച് തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി​യി​ൽ മൂ​ട​ൽ​മ​ഞ്ഞ് രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ധ​രാ​ർ അ​ൽ അ​ലി വ്യ​ക്ത​മാ​ക്കി. ചൊ​വ്വാ​ഴ്ച ഉ​ച്ച​വ​രെ മ​ഴ​ക്കു​ള്ള സാ​ധ്യ​ത തു​ട​രും, ശേ​ഷം മേ​ഘ​ങ്ങ​ൾ തെ​ളി​ഞ്ഞു മ​ഴ​ക്കു​ള്ള സാ​ധ്യ​ത കു​റ​യും.

വ്യാ​ഴാ​ഴ്ച ആ​രം​ഭം വ​രെ ആ​കാ​ശം തെ​ളി​ഞ്ഞി​രി​ക്കും. കാ​ലാ​വ​സ്ഥ​യി​ലെ ഈ ​മാ​റ്റം വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല​യി​ൽ ക്ര​മേ​ണ വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​കു​മെ​ന്നും ധ​രാ​ർ അ​ൽ അ​ലി വി​ശ​ദീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച പ​ക​ൽ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി താ​പ​നി​ല 27 നും 29 ​നും ഇ​ട​യി​ൽ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച മു​ത​ൽ കാ​റ്റ് വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ലേ​ക്ക് മാ​റും. ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും നേ​രി​യ കാ​റ്റ് പ്ര​തീ​ക്ഷി​ക്കു​ന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *