രാജ്യത്തുടനീളമുള്ള 18 തന്ത്രപ്രധാന റോഡ് പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി കുവൈറ്റ് സിറ്റിയിലേക്ക് പോകുന്ന ഫഹാഹീൽ എക്സ്പ്രസ് വേയിൽ പ്രധാന അറ്റകുറ്റപ്പണികൾ ആരംഭിച്ചു. പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ-മഷാൻ ആണ് ഇക്കാര്യം അറിയിച്ചത്. ന്യൂ കുവൈറ്റ് 2035″ എന്ന ലക്ഷ്യത്തോടെ കുവൈറ്റിന്റെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയുമാണ് ലക്ഷ്യം.
കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
ദേശീയ അടിസ്ഥാന സൗകര്യ നവീകരണത്തിന്റെ ഭാഗമായാണ് പുതിയ നടപടികൾ. അറ്റകുറ്റപ്പണികൾക്കിടെ ഉണ്ടാകുന്ന ഗതാഗത തടസങ്ങൾ കുറയ്ക്കുന്നതിന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലൂടെ പൊതുജനങ്ങൾ വിവരങ്ങൾ അറിയണമെന്ന് ഡോ. നൂറ അൽ-മഷാൻ അഭ്യർത്ഥിച്ചു.