ദുബായ്: റാന്നി വരവൂർ സ്വദേശിയായ പി. പ്രജിത് (38) ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മുണ്ടക്കവടക്കേതിൽ പുരുഷോത്തമന്റെയും ശാന്തകുമാരിയുടെയും മകനാണ് പ്രജിത്. ദുബായിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.മരണാനന്തര ചടങ്ങുകൾ ദുബായിൽ തന്നെ നടത്താനാണ് തീരുമാനം. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.