
കുവൈത്തിൽ ചന്ദ്രക്കല കാണുന്നവർ അധികൃതരെ അറിയിക്കണം: അറിയിപ്പുമായി മന്ത്രാലയം
രാജ്യത്ത് പെരുന്നാൾ ദിവസം ഉറപ്പാക്കുന്നതിനായി ശരീഅ ചാന്ദ്രദർശന കമ്മിറ്റി ശനിയാഴ്ച യോഗം ചേരുമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. വൈകുന്നേരം മുതൽ ചാന്ദ്രദർശന കമ്മിറ്റി ചന്ദ്രകല നിരീക്ഷിക്കും.

ചന്ദ്രക്കല കാണുന്നവർ 25376934 എന്ന നമ്പറിൽ അധികൃതരെ അറിയിക്കണമെന്ന് കുവൈത്ത് പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം അഭ്യർത്ഥിച്ചു. എല്ലാ പൗരന്മാർക്കും താമസക്കാർക്കും മന്ത്രാലയം ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.
രാജ്യത്ത് ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ചെറിയ പെരുന്നാൾ മാർച്ച് 30ന് ആയിരിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ശരീഅത്ത് ചാന്ദ്രദർശന കമ്മിറ്റിയുടേതായിരിക്കും.
Comments (0)