Posted By Greeshma venu Gopal Posted On

രാജ്യവ്യാപക പരിശോധന ; കുവൈറ്റിൽ വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകൾക്ക് പൂട്ട് വീഴും ; 13 കടകൾ അടച്ചുപൂട്ടാൻ ഉത്തരവ്

രാജ്യത്ത് വ്യാജ ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾക്ക് പൂട്ട്. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ അടിയന്തര സംഘങ്ങൾ പലയിടങ്ങളിൽ നിന്നായി 10,000ത്തിലധികം വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. വാണിജ്യ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയ 13 കടകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. വ്യാജ വസ്തുക്കളുടെ വില്‍പ്പന തടയാൻ ​ഗവർണറേറ്ററുകൾ മുഴുവൻ പരിശോധന നടക്കുന്നുണ്ട്.

ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി തങ്ങളുടെ അടിയന്തര സംഘങ്ങൾ സമാനമായ ഫീൽഡ് കാംപെയ്‌നുകൾ തുടർന്നും നടത്തുമെന്ന് മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു. വിപണി സമഗ്രത ഉയർത്തിപ്പിടിക്കുന്നതിനുള്ള പ്രതിബദ്ധത അധികൃതർ ആവർത്തിച്ചു പറഞ്ഞു. വ്യാജ ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്നതിനെതിരെ ബിസിനസുകൾക്ക് മുന്നറിയിപ്പ് നൽകി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *