ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ‘ക്വാഡ്രാബേ’ വെരിഫിക്കേഷൻ സർവീസസുമായി സഹകരിച്ച് പുതിയ അക്കാദമിക് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സേവനം കുവൈത്തിൽ ആരംഭിച്ചു. വിദേശത്ത് നിന്ന് ലഭിച്ച വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ തുല്യതാ നിർണ്ണയ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും അവയുടെ ആധികാരികത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ സേവനം ആരംഭിച്ചത്.
അതേസമയം അംഗീകൃത കമ്പനിയുടെ മുൻകൂർ പരിശോധനയില്ലാതെ ഒരു തുല്യതാ സർട്ടിഫിക്കറ്റ് അപേക്ഷയും ഇനി സ്വീകരിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. പരിശോധിച്ച രേഖകൾ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതാ നിയമങ്ങൾ പാലിക്കുന്നതായിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.