Posted By Ansa Staff Editor Posted On

കുവൈത്ത് ഉൾപ്പെടെ 8 രാജ്യങ്ങളിൽ എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനത്തിനായി പുതിയ കമ്പനി

കുവൈത്ത് ഉൾപ്പെടെ 8 രാജ്യങ്ങളിൽ എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനത്തിനായി പുതിയ കമ്പനിക്ക് കരാർ നൽകി. ഈ രംഗത്തെ പ്രമുഖ പ്രമുഖ സേവന ദാതാക്കളായ മെൻസീസ് ഏവിയേഷൻ എന്ന കമ്പനിക്കാണ് കുവൈത്ത് ഉൾപ്പെടെ 8 രാജ്യങ്ങളിലേക്കുള്ള പുതിയ കരാർ ലഭിച്ചിരിക്കുന്നത്.

കുവൈത്ത് അന്തർ ദേശീയ വിമാന താവളത്തിനു പുറമെ ലണ്ടൻ ഹീത്രൂ എയർപോർട്ട് (LHR), കോപ്പൻഹേഗൻ എയർപോർട്ട് (CPH), ടൊറൻ്റോ പിയേഴ്സൺ ഇൻ്റർനാഷണൽ എയർപോർട്ട് (YYZ), ലോസ് ഏഞ്ചൽസ് ഇൻ്റർനാഷണൽ എയർപോർട്ട് (LAX) ഡാലസ് ഫോർട്ട് വർത്ത് ഇൻ്റർനാഷണൽ എയർപോർട്ട് (DFW), സിഡ്‌നി എയർപോർട്ട് (SYD), മെൽബൺ എയർപോർട്ട് (MEL ) എന്നീ വിമാന താവളങ്ങളിലേക്കുള്ള സേവനത്തിനായാണ് പുതിയ കരാർ നൽകിയിരിക്കുന്നത്
. മൂന്ന് വർഷത്തെക്കാണ് കരാർ.

യാത്രക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് പുറമെ റൺവേ, ഡീ-ഐസിംഗ്, ക്ലീനിംഗ്, ലഗേജ്‌ മുതലായ സേവനങ്ങളാണ് പുതിയ കമ്പനി കൈകാര്യം ചെയ്യുക. ഇതിനു പുറമെ കുവൈത്ത് അന്തർ ദേശീയ വിമാന താവളം ഉൾപ്പെടെ നാല് സ്ഥലങ്ങളിൽ എയർ ഇന്ത്യയുടെ കാർഗോ വെയർഹൗസിംഗ് സേവനങ്ങൾ നൽകുന്നതിനും മെൻസീസ് ഏവിയേഷനെ തിരഞ്ഞെടുത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *