
കുവൈറ്റിലെ നഗരങ്ങൾക്കും തെരുവുകൾക്കും പുതിയ പേരുകൾ; നഗരങ്ങൾക്ക് വ്യക്തികളുടെ പേരിടും, റോഡുകൾക്കും സ്ക്വയറുകൾക്കും ഭരണാധികാരികളുടെ പേരുകൾ
കുവൈത്ത് സിറ്റി: നഗരങ്ങൾ, പ്രാന്തപ്രദേശങ്ങൾ, തെരുവുകൾ, പൊതു സ്ക്വയറുകൾ എന്നിവയ്ക്ക് പേരിടുന്നതിനുള്ള നിയമങ്ങൾക്ക് ഭേദഗതി നിര്‍ദേശം പുറപ്പെടുവിച്ച് മുനിസിപ്പാലിറ്റി. 2025/19 ലെ മീറ്റിങ് നമ്പർ 666 ലെ കാബിനറ്റ് പ്രമേയവുമായി പൊരുത്തപ്പെടാനും നിയമ വകുപ്പിന്റെ നിയമപരമായ അഭിപ്രായം പിന്തുടരാനുമാണ് ഈ ഭേദഗതികൾ ലക്ഷ്യമിടുന്നത്. നഗരങ്ങൾ, പ്രാന്തപ്രദേശങ്ങൾ, പ്രദേശങ്ങൾ എന്നിവിടങ്ങള്‍ക്ക് വ്യക്തികളുടെ പേരിടും. അമീർ അല്ലെങ്കിൽ കിരീടാവകാശി പോലുള്ള ഭരണാധികാരികളുടെ പേരാണ് നല്‍കുക. റോഡുകൾക്കും പൊതു സ്ക്വയറുകൾക്കും കുവൈത്ത് ഭരണാധികാരികൾ, സൗഹൃദ രാഷ്ട്രങ്ങളുടെ നേതാക്കൾ, ചരിത്ര പുരുഷൻമാർ, ഭരണ കുടുംബാംഗങ്ങൾ തുടങ്ങിയ പ്രമുഖ വ്യക്തികളുടെ പേരുകൾ മാത്രമേ നൽകാവൂ.
അതുപോലെ തന്നെ രാജ്യങ്ങൾ, തലസ്ഥാനങ്ങൾ, നഗരങ്ങൾ എന്നിവ പരസ്പര നാമകരണത്തിന്റെ അടിസ്ഥാനത്തിൽ പേരിടാനും അനുവാദമുണ്ട്. അംഗീകൃത റോഡുകൾ ഒഴുകെ, തെരുവുകൾ, പൊതു സ്ക്വയറുകൾ എന്നിവയ്ക്ക് നമ്പർ നൽകാനാണ് മുനിസിപ്പാലിറ്റി പദ്ധതിയിടുന്നു. പൊതു സ്ക്വയറുകളും അവയുടെ പേരുകൾ നിലനിർത്തും. അതേസമയം, 591സ്ക്വയറുകൾ പുതുക്കിയ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി നമ്പറുകൾ ഉപയോഗിച്ച് പുനർനാമകരണം ചെയ്യും. മുനിസിപ്പൽ കൗൺസിൽ ഈ നിർദേശം അംഗീകരിക്കുകയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുടെ അംഗീകാരത്തിനായി അയയ്ക്കുകയും ചെയ്തു. അംഗീകാരം നേടി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ, മാറ്റങ്ങൾ നടപ്പിലാക്കും. മുനിസിപ്പാലിറ്റിയുടെ നിർമ്മാണ വകുപ്പ് ദ്വിതീയ തെരുവുകളുടെ പേര് മാറ്റും, അതേസമയം റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റി ഹൈവേകൾ കൈകാര്യം ചെയ്യും. 231 പേരുള്ള തെരുവുകളുമായി തലസ്ഥാന ഗവർണറേറ്റ് മുന്നിലാണ്.


Comments (0)