പ്രാദേശിക ഉത്പാദനത്തിന് പുതിയ കൈയ്യൊപ്പ്; കുവൈത്ത് വിപണിയിൽ ചെമ്മീൻ എത്തി

കുവൈത്ത് സിറ്റി: കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (KISR) പ്രാദേശികമായി വളർത്തുന്ന ചെമ്മീൻ ഉൽപ്പാദനത്തിലും വിപണനത്തിലും തുടർച്ചയായ നാലാം വർഷവും വലിയ നേട്ടം കുറിച്ചു. നൂതന സാങ്കേതികവിദ്യകളായ ബയോഫ്ലോക്ക് രീതിയുപയോഗിച്ചാണ് പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ മത്സ്യകൃഷി മുന്നോട്ട് കൊണ്ടുപോകുന്നത്.കബ്ദിലെ റിസർച്ച് ആൻഡ് ഇന്നൊവേഷൻ സ്റ്റേഷനിൽ നടന്ന ‘ചെമ്മീൻ വിളവെടുപ്പ്’ ചടങ്ങിൽ, കെഐഎസ്‌ആറിന്റെ ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. ഫൈസൽ അൽ-ഹുമൈദാൻ അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ സുസ്ഥിര മത്സ്യകൃഷിയിൽ ലഭിച്ച നേട്ടങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു.ചെമ്മീൻ ഫാം പദ്ധതിയുടെ തലവൻ ഡോ. ഷിറീൻ അൽ-സുബൈ അനുസ്മരിച്ചപ്പോഴാണ് ഈ വർഷത്തെ വിളവിൽ ഓരോ ചതുരശ്ര മീറ്ററിലും രണ്ട് കിലോഗ്രാമിൽ അധികം ചെമ്മീൻ ലഭിച്ചതായി സ്ഥിരീകരിച്ചത്. വിപണനത്തിനായി 20 ഗ്രാം തൂക്കം വരെ ചെമ്മീനുകൾ വളർത്തിയിട്ടുണ്ട്.വെല്ലുവിളിയേറിയ ഭൂഗർഭജല സാഹചര്യങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്ന കുവൈത്തിൽ പോലും, രാസവസ്തുക്കളൊഴികെയുള്ള സാങ്കേതികവിദ്യയിലൂടെ മത്സ്യകൃഷി വിജയകരമായി നടപ്പിലാക്കാൻ സാധിച്ചതാണ് കെഐഎസ്‌ആറിന്റെ ഏറ്റവും വലിയ നേട്ടം.ഇറക്കുമതിയെ ആശ്രയിക്കുന്നത് 70% വരെ കുറക്കുക എന്ന ലക്ഷ്യത്തോടെ, ഈ വർഷം കുവൈത്തിൽ പ്രാദേശികമായി വളർത്തിയ ചെമ്മീൻ വിപണിയിൽ ആദ്യമായി എത്തിയത് ഒരു വലിയ നാഴികക്കല്ലായി കണക്കാക്കുന്നു.സുസ്ഥിര മത്സ്യകൃഷിക്ക് പ്രചോദനമാകുന്നതിനോടൊപ്പം, ദേശീയ തലത്തിൽ തൊഴിൽ അവസരങ്ങളും സ്വകാര്യ നിക്ഷേപ സാധ്യതകളും ഈ പദ്ധതി വഴി ഉണ്ടാകുമെന്ന് ഡോ. അൽ-സുബൈ വ്യക്തമാക്കി.1,200 ടൺ മത്സ്യ ഉൽപ്പാദനം ലക്ഷ്യമിട്ട്, ബാർ ഗാഡിയിലാണ് 100,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ പുതിയ മത്സ്യകൃഷി സമുച്ചയം സ്ഥാപിക്കാൻ കെഐഎസ്‌ആർ പദ്ധതിയിട്ടിരിക്കുന്നതെന്നും അവർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top