Posted By Nazia Staff Editor Posted On

New traffic law in kuwait: പ്രവാസികളെ ഇത് അറിയണം..പ്രവർത്തിക്കണം.. പാലിക്കണം.. കുവൈത്തിൽ ഇന്നുമുതൽ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തിൽ

New traffic law in kuwait;കുവൈത്ത് സിറ്റി: 2025 ലെ ഏകീകൃത ഗൾഫ് ട്രാഫിക് വാരാഘോഷത്തിൻ്റെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ്. ഫോണില്ലാതെ ഡ്രൈവിംഗ് എന്ന പ്രമേയത്തിലായിരുന്നു 2025 ലെ ഏകീകൃത ഗൾഫ് ട്രാഫിക് വാരാഘോഷം. നിരവധി പ്രധാന ഷോപ്പിംഗ് മാളുകൾ ഉൾപ്പെടെ വിവിധ വേദികളിലായി കുവൈത്തി പൗരന്മാരും വിദേശികളും ഈ പരിപാടിയിൽ സജീവമായി പങ്കെടുത്തു.

ഏപ്രിൽ 10, 11 തീയതികളിൽ (വ്യാഴം, വെള്ളി) അൽ ഖൈറാൻ മാളിൽ ബോധവൽക്കരണ പ്രദർശനങ്ങൾ നടത്തി. ഈ രണ്ടു ദിവസങ്ങളിലായി 5,767 ട്രാഫിക് നിയമലംഘനങ്ങൾ തീർപ്പാക്കുകയും 50 വാഹനങ്ങളും 25 മോട്ടോർ സൈക്കിളുകളും വിട്ടയക്കുകയും ചെയ്തു. ഞായര്‍ മുതൽ വ്യാഴം വരെ നടന്ന ദ അവന്യൂസ് മാളിലെ സമാനമായ പ്രദർശനത്തിൽ 18,463 ബ്ലോക്കുകൾ നീക്കം ചെയ്യുകയും 113 വാഹനങ്ങളും 62 മോട്ടോർ സൈക്കിളുകളും വിട്ടയക്കുകയും ചെയ്തു.

2025 ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ട്രാഫിക് നിയമം അനുസരിച്ച്, സാധുവായ ലൈസൻസില്ലാതെ വാഹനത്തിന് അനുയോജ്യമല്ലാത്ത ലൈസൻസുമായി, അല്ലെങ്കിൽ റദ്ദാക്കിയതോ സസ്പെൻഡ് ചെയ്തതോ ആയ ലൈസൻസുമായി ഒരു മോട്ടോർ വാഹനം ഓടിക്കുന്നത് 75 കുവൈത്തി ദിനാര്‍ പിഴ ഈടാക്കും. കോടതിയിൽ ഹാജരാക്കുമ്പോൾ, നിയമലംഘകർക്ക് മൂന്ന് മാസം വരെ തടവും 150 മുതൽ 300 ദിനാര്‍ വരെ പിഴയും അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കാനോ സാധ്യതയുണ്ട്. ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഇന്നുമുതൽ ഇരട്ടിയോ തിളക്കൂടുതലോ അതിൽ കൂടുതലോ പിഴ ഈടാക്കും, കൂടാതെ ജയിൽ ശിക്ഷയും ലഭിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *