
Cyber fraud in kuwait;ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് രക്ഷയില്ല… കുവൈറ്റിൽ സൈബർ തട്ടിപ്പ് പുതിയ രീതിയിൽ
Cyber fraud in kuwait: കുവൈത്ത് സിറ്റി :കുവൈത്തിൽ ഉപഭോക്താകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കൊണ്ട് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് നടക്കുന്നതായി പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. ഇറ്റലി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പ് സംഘമാണ് കുവൈത്തിലെ നിരവധി ഉപഭോക്താക്കളെ ഇരയാക്കിയിരിക്കുന്നത്.

പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു കൊണ്ട് ഉപയോക്താകളുടെ ക്രെഡിറ്റ് കാർഡിന്റെ പകർപ്പ് നിർമ്മിച്ചാണ് അകൗണ്ടുകളിൽ നിന്നും നേരിട്ട് പണം കവരുന്നത്..വിവിധ വെബ്സൈറ്റുകൾ വഴി ഓൺ ലൈൻ പർചേസ് നടത്തിയവരാണ് തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും.കഴിഞ്ഞ ദിവസങ്ങളിൽ, കുവൈത്തിലെ വിവിധ ബാങ്കുകൾക്ക് നിരവധി ഉപഭോക്താക്കളിൽ നിന്നും ഇത്തരത്തിലുള്ള നിരവധി പരാതികളാണ് ലഭിച്ചത്. പർച്ചേസ് നടത്തിയ ശേഷം, ദിവസങ്ങൾക്കകം,തങ്ങളുടെ അറിവ് കൂടാതെ വിദേശത്ത് നിന്ന് തുടർച്ചയായി പണമിടപാടുകൾ നടന്നതായാണ് ഭൂരിഭാഗം പരാതികളും. ഇറ്റലിയിൾ നിന്നായിരുന്നു പ്രധാനമായും ഈ പണമിടപാടുകൾ നടന്നത്.സാധാരണ രീതിയിൽ വ്യാജ ഓൺ ലൈൻ സൈറ്റ് വഴിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നതെങ്കിൽ ഇത്തവണ കുവൈത്തിലെ പ്രശസ്തമായ വിവിധ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളാണ് ഹാക്കർമാർ തട്ടിപ്പിനായി ഉപയോഗിച്ചത് എന്നതാണ് ശ്രദ്ദേയം. ഓൺ ലൈൻ പർച്ചേസ് നടത്തുന്ന വേളയിൽ പേയ്‌മെന്റ് നടത്തുന്നതിന് മുന്നോടിയായി ലഭിക്കുന്ന OTP നൽകുമ്പോൾ . ആദ്യ ശ്രമം പരാജയപ്പെട്ടതായി കാണിക്കുകയും , ഉപയോക്താവിനെ വീണ്ടും കാർഡ് നമ്പർ നൽകാൻ പ്രേരിപ്പിക്കുകയും ചെയ്യും.ഇതിനുശേഷം,ഹാക്കർമാർ ഈ വിവരങ്ങൾ സൂക്ഷിച്ചു വെക്കുകയും പിന്നീട് വിദേശത്തുള്ള വ്യാജ ഇടപാടുകൾക്ക് ഇവ ഉപയോഗിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി
. ഉപഭോക്താക്കൾ നൽകിയ OTP നമ്പർ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത് എന്നതിനാൽ തങ്ങൾക്ക് ഇതിൽ ബാധ്യത ഇല്ലെന്നും ഇത് കൊണ്ട് തന്നെ , നഷ്ടപ്പെട്ട പണം തിരികെ നൽകാൻ കഴിയില്ലെന്നുമാണ് പരാതിയുമായി എത്തിയവരോട് ബാങ്ക് അധികൃതർ നൽകിയ മറുപടി.നിത്യ ചെലവുകൾക്ക് കാർഡിൽ ചെറുതായൊരു പരിധി സ്ഥാപിക്കുക, കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത പേയ്‌മെന്റുകൾക്കായി കുറഞ്ഞ പരിധി നിശ്ചയിക്കുക,
ഗൂഗിൾ പേ, ആപ്പിൾ പേ, സാംസങ് പേ മുതലായ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ OTP ആവശ്യപ്പെടുന്നത് സംശയാസ്പദമാണെന്ന് തിരിച്ചറിയുക,,
അപരിചിതമായ ഇടപാടുകൾ കണ്ടെത്തിയാൽ ഉടൻ ബാങ്കുമായി ബന്ധപ്പെടുക,
വൈർച്വൽ കാർഡുകൾ ഉപയോഗിച്ച് മാത്രം ഓൺലൈൻ പേയ്‌മെന്റ് നടത്തുക മുതലായ മുൻ കരുതൽ പാലിക്കണമെന്ന് സൈബർ വിദഗ്ദർ ബാങ്ക് ഉപഭോക്താകൾക്ക് മുന്നറിയിപ്പ് നൽകുന്നു.

Comments (0)