Posted By Greeshma venu Gopal Posted On

വിസക്ക് വേണ്ടി ഇനി എംബസി കയറി ഇറങ്ങേണ്ട; കുവൈറ്റിൽ ഇ-വിസ സംവിധാനം ഉണ്ട് ; ഇങ്ങനെ അപേക്ഷിച്ചാൽ മതി, വളരെ വേ​ഗം ലഭിക്കും

കുവൈത്തിലേക്ക് യാത്ര ചെയ്യാൻ ആവശ്യമായ വിസകൾക്ക് വേണ്ടി ഇനി എംബസി കയറി ഇറങ്ങേണ്ട. ഇ-വിസ സംവിധാനം പ്രവർത്തന സജ്ജമായെന്ന് കുവൈത്ത് അധികൃതർ അറിയിച്ചു. വിസകൾക്കായി ഇനി ഓൺലൈൻ വഴി അപേക്ഷ നൽകിയാൽ മതി. കൃത്യമായ രേഖകൾ സമർപ്പിച്ചാൽ വളരെ വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി വിസ നൽകുമെന്ന് അധികൃതർ വ്യക്തമാക്കി

നാല് തരത്തിലുള്ള വിസകളാണ് ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കുക. ടൂറിസ്റ്റ്, ഫാമിലി, ബിസിനസ്, ഒഫിഷ്യൽ എന്നീ വിസകൾക്ക് വേണ്ടി ഓൺലൈൻ വഴി അപേക്ഷിക്കാം. ടൂറിസ്റ്റ് വിസകൾക്ക് 90 ദിവസം വരെയും ഫാമിലി, ബിസിനസ് വിസകൾക്ക് 30 ദിവസം വരെയുമാണ് കാലാവധി. നയതന്ത്രജ്ഞർ, സർക്കാർ പ്രതിനിധികൾ എന്നിവർക്ക് കുവൈത്തിൽ നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാനായി ആണ് ഒഫിഷ്യൽ വിസ അനുവദിക്കുന്നത്.

എങ്ങനെ അപേക്ഷിക്കാം ?

കുവൈത്ത് സർക്കാരിന്റെ വിസയുമായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച ശേഷം ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. തുടർന്ന് ഏതു തരം വിസയാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കുക. പാസ്പോർട്ട്, ഫോട്ടോ, യാത്രാ ടിക്കറ്റ്, സ്പോൺസറുടെ അല്ലെങ്കിൽ സർക്കാരിന്റെ ഔദ്യോഗിക കത്ത് എന്നിവയുടെ പകർപ്പ് അപ്‌ലോഡ് ചെയ്‌തതിന് ശേഷം താമസസൗകര്യം സംബന്ധിച്ച വിവരങ്ങളും നൽകുക.

വിവരങ്ങൾ നൽകിയ ശേഷം ഫീസ് ഓൺലൈൻ ആയി തന്നെ അടയ്ക്കാം. അപേക്ഷയുടെ സ്റ്റേറ്റസ് പരിശോധിക്കാനായി പാസ്പോർട്ട് നമ്പർ അല്ലെങ്കിൽ റഫറൻസ് കോഡ് ഉപയോഗിക്കുക. പരമാവധി മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ ഇ-മെയിൽ ആയി വിസ ലഭിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *