
കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ സുലഭം ; അനാവശ്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്, യുവതിക്ക് വൻ തുക നഷ്ടമായി
കുവൈറ്റിൽ ഓൺലൈൻ മുഖേനെയുള്ള തട്ടിപ്പ് സുലഭം. അനാവശ്യമായി ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്. കുവൈറ്റിലെ ഒരു യുവതിയുടെ നാല് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 2730 ദിനാർ നഷ്ടമായതായി. സാദ് അൽ അബ്ദുള്ള പോലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകി. നാല് വ്യത്യസ്ത ബാങ്കുകളിലെ തൻ്റെ അക്കൗണ്ടുകളിൽ നിന്ന് അപ്രതീക്ഷിതമായി പണം പിൻവലിക്കപ്പെട്ടതായി യുവതി പറയുന്നു.
2,730 ദിനാറാണ് നഷ്ടമായത്. ഒരു അന്താരാഷ്ട്ര നമ്പറിൽ നിന്ന് തനിക്ക് ഫോൺ കോൾ ലഭിച്ചിരുന്നെന്നും അവർ തെറ്റിദ്ധരിപ്പിച്ചതനുസരിച്ച് ഒരു ആപ്പ് ഡൗൺലോഡ് ചെയ്തെന്നും അത് വഴി പണം നഷ്ടമായെന്നും യുവതി പറയുന്നു. ആപ്പ് ഡൗൺലോഡ് ചെയ്തതിന് പിന്നാലെ യുവതിയുടെ നാല് ബാങ്ക് അക്കൗണ്ടുകളിൽ നിന്നും സൈബർ തട്ടിപ്പുകാരൻ 2,730 ദിനാർ അപഹരിച്ചു. സംഭവം തുടർനടപടികൾക്കായി കൊമേഴ്‌സ്യൽ അഫയേഴ്‌സ് പ്രോസിക്യൂഷനും ഇലക്ട്രോണിക് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റിനും കൈമാറിയിട്ടുണ്ട്.


Comments (0)