Posted By Greeshma venu Gopal Posted On

കെട്ടിടത്തിലെ അനധികൃത താമസക്കാരെ ഇനി ഉടമയ്ക്ക് സഹേൽ ആപ്പ് വഴി കണ്ടെത്താം

ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേൽ വഴി `റസിഡന്റ് ഡാറ്റ സർവീസ്’ ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പ്രഖ്യാപിച്ചു. കെട്ടിടത്തിലെ താമസക്കാരുടെ ഡാറ്റ അവലോകനം ചെയ്തുകൊണ്ട് പ്രോപ്പർട്ടി ഉടമകൾക്ക് അവരുടെ സ്വത്ത് സ്വയം നിരീക്ഷിക്കാനും ഏതെങ്കിലും ഡാറ്റ കൃത്യമല്ലെങ്കിൽ സേവനത്തിലൂടെ സ്വയമേവ പരാതി സമർപ്പിക്കാനും ഈ സേവനം സഹായിക്കുമെന്ന് അതോറിറ്റി വിശദീകരിച്ചു.

താമസക്കാരുടെ വിവരങ്ങൾ കൃത്യമല്ലെങ്കിലോ കെട്ടിടത്തിൽ രജിസ്റ്റർ ചെയ്യാതെ അനധികൃതമായി ആരെങ്കിലും താമസിക്കുന്നുണ്ടോ എന്നും പുതിയ സംവിധാനത്തിൽ കണ്ടെത്താനാകും. ഒരേ ഫ്ലാറ്റിന്റെ കോൺട്രാക്ട് ഉപയോഗിച്ച് അനധികൃതമായി സിവിൽ ഐഡി വിലാസം തരപ്പെടുത്തുകയും മറ്റൊരു വിലാസത്തിലോ ഫ്ലാറ്റിലോ താമസിക്കുകയും ചെയ്യുന്നവരെ ഇതുമൂലം നിയന്ത്രിക്കാനാകും.കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് https://whatsapp.com/channel/0029VaDI1gM6RGJCBr4Csh3N

Comments (0)

Leave a Reply

Your email address will not be published. Required fields are marked *