കുവൈറ്റ് സിറ്റി: കുവൈറ്റുകാർക്ക് സിവിൽ ഐഡി കാർഡുകളിൽ ചേർത്തിരിക്കുന്ന വിലാസം മാറ്റി നൽകണമെങ്കിൽ ഇപ്പോൾ അവസരം ഉണ്ട്. ഇതിനായി പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) അറിയിച്ചു. ഇന്ന് മുതൽ ഏകീകൃത സർക്കാർ ഇ-സർവീസസ് പ്ലാറ്റ്‌ഫോമായ “സഹ്ൽ” വഴി സേവനം ലഭ്യമാവും
കുവൈറ്റിലെ താമസക്കാർക്ക് കൂടുതൽ വേഗത്തിലും ഡിജിറ്റലായും സർക്കാർ സേവനങ്ങൾ ലഭ്യമാക്കാനാണ് പിഎസിഐയുടെ പുതിയ പരിഷ്ക്കരണം. , പ്രവാസികൾക്ക് പിഎസിഐ ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ സഹ്ൽ ആപ്പ് വഴി അവരുടെ താമസ വിലാസം അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. പൊതു സേവനങ്ങൾ ലളിതമാക്കുകയാണ് ഈ ഡിജിറ്റൽ മാറ്റത്തിന്റെ മുഖ്യ ഉദ്ദേശ്യം- ഉദ്യോഗസ്ഥർ പറയുന്നു.
വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക