ഗൾഫ് എയർ വിമാനത്തിൽ യാത്രക്കാരന്റെ അതിക്രമം; പിന്നാലെ സംഭവിച്ചത്

On: June 10, 2025 3:09 PM
Follow Us:

Join WhatsApp

Join Now

ബഹ്റൈനിൽ നിന്ന് പുറപ്പെട്ട ഗൾഫ് എയർ വിമാനത്തിൽ അതിക്രമം കാണിച്ച ജിസിസി പൗരനെ കസ്റ്റഡിയിലെടുത്തു. ബഹ്റൈനിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട ജിഎഫ് 213 വിമാനത്തിലാണ് സംഭവം.അതിക്രമം കാണിച്ച ജിസിസി പൗരനായ യാത്രക്കാരനെയാണ് കസ്റ്റഡ‍ിയിലെടുത്തത്. സംഭവത്തെ തുടർന്ന് കൂടുതൽ മുൻകരുതൽ, സുരക്ഷാ നടപടികൾ സ്വീകരിച്ചു. വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോൾ, കുവൈത്തിലെ ബന്ധപ്പെട്ട അധികൃതരുടെ സഹായത്തോടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്.

എല്ലാ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്നിറക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവുമാണ് തങ്ങളുടെ മുൻഗണനയെന്ന് ഗൾഫ് എയർ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു. അപ്രതീക്ഷിത സാഹചര്യം കൈകാര്യം ചെയ്യുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും കുവൈത്ത് അധികൃതരുടെ പ്രൊഫഷണലിസത്തിനും സമയോചിതമായ ഇടപെടലിനും ഗൾഫ് എയർ നന്ദി അറിയിച്ചു.

Real Also

ലോക പോലീസായ അമേരിക്കയ്ക്ക് മുന്നിൽ കുലുങ്ങാതെ ഇന്ത്യ ; റഷ്യയുമായുള്ള എണ്ണ കരാർ തുടരും, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ അമേരിക്കൻ സന്ദർശനം റദ്ദാക്കി

അറിയിപ്പ് കൂടാതെ ഇന്ത്യൻ വിമാനക്കമ്പനികളിൽ നിന്ന് വൈദഗ്‌ധ്യമുള്ള പൈലറ്റുമാരെയും ജീവനക്കാരെയും മറ്റ് രാജ്യങ്ങളിലെ വിമാന കമ്പനികൾ റിക്രൂട്ട് ചെയ്യുന്നു ; ആശങ്കയറിയിച്ച് ഇന്ത്യ

കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ സുലഭം ; അനാവശ്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്, യുവതിക്ക് വൻ തുക നഷ്ടമായി

ഇന്ത്യയെ ഭീഷണിപ്പെടുത്തി ട്രംപ്; വെറും 24 മണിക്കൂ‍ർ മാത്രം ; ‘ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ല, അധിക താരിഫുകൾ ചുമത്തും’

അധിക ല​ഗേജിന് പണം ആവശ്യപ്പെട്ടു ; ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ സ്‌പൈസ് ജെറ്റ് ജീവനക്കാരെ ആക്രമിച്ചു, ജീവനക്കാർക്ക് ​ഗുരിതര പരിക്ക്

ശുഭ വാർത്ത ; ഗതാഗത നിയമ ഭേദഗതിയും എ.ഐ പരിശോധനയും ; കുവൈറ്റിൽ അപകടങ്ങൾ ​ഗണ്യമായി കുറഞ്ഞു

Leave a Comment