
Railway line from kuwait ; കുവൈറ്റിൽ നിന്ന് ജിസിസി രാജ്യങ്ങളിലേക്ക് റെയിൽ പദ്ധതി; പുതിയ കരാർ ഒപ്പിട്ടു; വരാനിരിക്കുന്നത് വമ്പൻ മാറ്റം
Railway line from kuwait ;കുവൈത്ത് സിറ്റി : ഏപ്രിൽ 07, സൗദി, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളുമായി കുവൈത്തിനെ ബന്ധിപ്പിക്കുന്ന റെയിൽവെ ശൃംഖല പദ്ധതിയുടെ ആദ്യ ഘട്ട കരാറിൽ കുവൈത്ത് ഒപ്പ് വെച്ചു. തുർക്കി കൺസൾട്ടൻസി സ്ഥാപനമായ പ്രോയാപിയുമായാണ് ആദ്യ ഘട്ട കരാറിൽ കുവൈത്ത് കരാറിൽ ഒപ്പ് വെച്ചത്. 2,177 കിലോമീറ്റർ ദൈർഘ്യത്തിൽ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുടെ ഭാഗമായി കുവൈത്തിലെ അൽ-ഷദ്ദാദിയ മുതൽ നുവൈസീബ് വരെയുള്ള 111 കിലോമീറ്റർ പാതയുടെ പഠനം, വിശദമായ രൂപകൽപ്പന, ടെൻഡർ തയ്യാറാക്കൽ എന്നിവയാണ് കരാറിൽ ഉൾപ്പെടുന്നത്.
ഗൾഫ് നാടുകൾ തമ്മിൽ യാത്രാ സൗകര്യങ്ങളും , ചരക്ക് ഗതാഗതവും വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായ രൂപകല്പന പൂർത്തിയാക്കിയ ശേഷം ഉടൻ തന്നെ പദ്ധതി നടത്തിപ്പിനുള്ള ടെൻഡർ നടപടികൾ ആരംഭിക്കും. ഇതോടെ ഗൾഫ് റെയിൽ ശൃംഖലയിലെ ഒരു പ്രധാന കേന്ദ്രമായി കുവൈത്തിനെ പരിവർത്തിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുമെന്ന് പൊതു മരാമത്ത് മന്ത്രി അൽ മിഷാൻ വ്യക്തമാക്കി.


Comments (0)