
രാജ്യത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് സൈറണുകൾ മുഴക്കുമെന്ന റിപ്പോർട്ടുകൾ തെറ്റ് ; നിഷേധിച്ച് അഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: സമൂഹമാധ്യമങ്ങളിലെ തെറ്റായ വാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം. ബുധനാഴ്ച രാജ്യത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് സൈറണുകൾ മുഴക്കുമെന്ന റിപ്പോർട്ടുകൾ ആഭ്യന്തര മന്ത്രാലയം ശക്തമായി നിഷേധിച്ചു. ഇത്തരം നടപടികൾ ഔദ്യോഗികവും അംഗീകൃതവുമായ മാർഗങ്ങൾ വഴി മുൻകൂട്ടി പ്രഖ്യാപിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷ കാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വിശ്വസനീയ ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം ഉണർത്തി. കിംവദന്തികൾ പ്രചരിപ്പിക്കുന്നത് പൊതു സുരക്ഷക്കും സാമൂഹിക സ്ഥിരതക്കും ഭീഷണിയാണെന്ന് മുന്നറിയിപ്പും നൽകി. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്ന വ്യക്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഓർമിപ്പിച്ചു. തെറ്റായ വിവരങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും മന്ത്രാലയത്തിലെ പ്രത്യേക സംഘങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ വിശദീകരിച്ചു.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
Comments (0)