Posted By Nazia Staff Editor Posted On

Road Closed in Kuwait;ആ വഴി പോവേണ്ട!!! കുവൈറ്റിലെ പ്രധാന റോഡ് തിങ്കളാഴ്ച വരെ അടച്ചിടും

Road Closed in Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന റോഡ് താത്കാലികമായി അടച്ചിട്ടു. ജഹ്‌റയിൽ നിന്ന് വരുന്ന വാഹനമോടിക്കുന്നവർക്കായി പാസ്‌പോർട്ട് റൗണ്ട് എബൗട്ടിലേക്ക് പോകുന്ന മൂന്ന് റോഡ് താത്കാലികമായി അടച്ചതായി ജനറൽ ട്രാഫിക് വകുപ്പ് പ്രഖ്യാപിച്ചു. റോഡ് അറ്റകുറ്റപ്പണികൾ നടത്തുന്നതിന് അത്യാവശ്യമായാണ് അടച്ചിടുന്നത്.

അടുത്ത തിങ്കളാഴ്ച പുലർച്ചെ വരെ അടച്ചിടൽ പ്രാബല്യത്തിൽ തുടരുമെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. അടച്ചിടൽ കാലയളവിൽ ഡ്രൈവർമാർ ട്രാഫിക് അടയാളങ്ങൾ പാലിക്കണമെന്നും ബദൽ വഴികൾ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു

https://www.nerviotech.com

Comments (0)

Leave a Reply

Your email address will not be published. Required fields are marked *