ഗൾഫ് മേഖലയുടെ നട്ടെല്ല്, ഗൾഫ് റെയിൽവേ പദ്ധതി; റെയിൽവേ റൂട്ട് രൂപരേഖ ആർ‌ടി‌എ അവലോകനം ചെയ്തു

ഗൾഫ് റെയിൽവേ റൂട്ട് ഡിസൈൻ ആർ‌ടി‌എ അവലോകനം ചെയ്തു. ആറ് ജിസിസി അംഗരാജ്യങ്ങളെയും 2,177 കിലോമീറ്റർ റെയിൽ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള അന്തർദേശീയ പദ്ധതിയാണ് ഗൾഫ് റെയിൽവേ പ്രോജക്റ്റ് (ജിസിസി റെയിൽവേ). 2009 ൽ വിഭാവനം ചെയ്ത ഈ പദ്ധതി, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നിവയിലൂടെ കുവൈറ്റ് സിറ്റിയിൽ നിന്ന് മസ്‌കറ്റിലേക്ക് ഓടുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

പദ്ധതി ലോഞ്ച് തയ്യാറെടുപ്പുകളുടെ ഭാഗമായി ഗൾഫ് റെയിൽവേ റൂട്ട് ഡിസൈൻ ആർ‌ടി‌എ അവലോകനം ചെയ്തു. പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ-മഷാന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി ആർ‌ടി‌എ ഗൾഫ് റെയിൽവേ റൂട്ടിന്റെ വിശദമായ രൂപരേഖയെ കുറിച്ച് പരിശോധന നടത്തി. ജനറൽ അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ടിന്റെ ഡയറക്ടർ ജനറൽ എഞ്ചിനീയർ ഖാലിദ് അൽ-ഒസൈമി, റെയിൽവേ പദ്ധതിയുടെ കൺസൾട്ടിംഗ് കരാറിന് കീഴിലുള്ള ആക്ടിംഗ് കോൺട്രാക്ടറായ തുർക്കിയിലെ ഇന്റർനാഷണൽ കൺസൾട്ടിംഗ് ഓഫീസിന്റെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.

പദ്ധതിയുടെ ആദ്യ ഘട്ടത്തിനായുള്ള ടെൻഡർ രേഖകൾ തയ്യാറാക്കുന്നതിനായിരുന്നു കൂടിക്കാഴ്ച. 111 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേയുടെ ആദ്യ ഘട്ടം, പ്രാദേശിക കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക സർക്കാർ സ്ഥാപനങ്ങളുമായി നേരിട്ടുള്ള ഏകോപനത്തിലൂടെ പദ്ധതി സമയബന്ധിതമായി വേ​ഗത്തിൽ പൂർത്തിയാണക്കമെന്ന് ഡയറക്ടർ ജനറൽ എഞ്ചിനീയർ അൽ-ഒസൈമി പറഞ്ഞു.

പദ്ധതിയുടെ സുഗമവും കാര്യക്ഷമവുമായ നിർവ്വഹണം ഉറപ്പാക്കുന്നതിനായി സമീപഭാവിയിൽ പങ്കാളികളുടെ ഏകോപന യോഗം വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top