Posted By Nazia Staff Editor Posted On

കുവൈറ്റിൽ സർക്കാർ ഓഫീസുകൾക്കെതിരെ പരാതിയുണ്ടോ? Ini വാട്സ്ആപ്പിലൂടെപരാതി നല്‍കാം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമുണ്ടെങ്കില്‍ അത് എളുപ്പത്തില്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കി അധികൃതര്‍. കുവൈറ്റ് ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ ഓഫീസാണ് ഈ പുതിയ സേവനത്തെ കുറിച്ച് അറിയിച്ചത്. നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ സംരംഭം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണം അറിയാനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. ഇതോടെ പൊതുജനങ്ങളില്‍ നിന്നുള്ള പരാതികളും നിര്‍ദേശങ്ങളും വേഗത്തില്‍ അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കാനും അവയെ കുറിച്ചുള്ള അന്വേഷണവും പരിഹാര നടപടികളും വേഗത്തിലാക്കാനും സാധിക്കും. പൊതുതാത്പ്പര്യങ്ങൾ സംരക്ഷിക്കുക, പൗരന്മാരുടെ ഇടപാടുകള്‍ സുഗമമാക്കുക, ബാധകമായ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ അറിയിച്ചു. ഭരണത്തിലും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിലും കൂടുതല്‍ സുതാര്യതയും കാര്യക്ഷമതയും കൊണ്ടുവരാന്‍ ഈ നടപടി സഹായകമാവുമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.

അടുത്തിടെയായി സര്‍ക്കാറിന്റെ ഔദ്യോഗിക ആപ്ലിക്കേഷന്‍ വഴിയുള്ള സേവനങ്ങള്‍ വലിയ തോതില്‍ അധികൃതര്‍ വര്‍ധിപ്പിച്ചിരുന്നു. സഹല്‍ ആപ്പ് വഴി കഴിഞ്ഞ മാസം 43,78000 ഇടപാടുകള്‍ നടന്നതായി ഈയിടെ അധികൃതര്‍ അറിയിച്ചിരുന്നു. ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് വന്നതോടെ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ആപ്പ് ഉപയോഗം കൂടുതല്‍ സജീവനമായതോടെയാണിത്. കഴിഞ്ഞ മാസം പുതുതായി 78,000 പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഇവരില്‍ 93 ശതമാനവും വിദേശികളാണന്നും അധികൃതര്‍ അറിയിച്ചു. ക്രിമിനല്‍ റെക്കോഡ് സര്‍ട്ടിഫിക്കറ്റ്, റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, നാഷനാലിറ്റി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങളാണ് കൂടുതല്‍ പേരും ഇതുവഴി ലഭ്യമാക്കിയത്. അടുത്ത കാലത്തായി കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ആപ്പിലേക്ക് കൂട്ടിച്ചേര്‍ത്തതും സഹലിന്റെ ഉപയോഗം കുതിച്ചുയരാന്‍ കാരണമായതായാണ് വിലയിരുത്തല്‍

Comments (0)

Leave a Reply

Your email address will not be published. Required fields are marked *