കുവൈത്തിൽ ചുട്ടുപൊള്ളുന്ന ചൂട്: ക​ട​ൽ ചു​വ​ക്കു​ന്നു: ചി​ല​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ‍്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി

രാ​ജ്യ​ത്ത് താ​പ​നി​ല​യി​ൽ വ​ർ​ധ​ന​. വെ​ള്ളി​യാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്ത് ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. താ​പ​നി​ല​യി​ലെ വ​ർ​ധ​ന​ ക​ട​ലി​ൽ വേ​ന​ൽ​ക്കാ​ല തു​ട​ക്ക​ത്തി​ലെ ചു​വ​പ്പു​വേ​ലി​യേ​റ്റ​ത്തി​നും കാ​ര​ണ​മാ​യി. ചി​ല​ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ലി​ൽ മ​ത്സ‍്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങു​ന്ന​തി​നും കാ​ര​ണ​മാ​യി.രാ​ജ്യ​ത്തെ വി​വി​ധ ബീ​ച്ചു​ക​ളി​ലെ വെ​ള്ള​ത്തി​ലെ മാ​റ്റ​ങ്ങ​ളും മ​ത്സ്യ​ങ്ങ​ളു​ടെ മ​ര​ണ​വും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് പ​രി​സ്ഥി​തി പ​ബ്ലി​ക് അ​തോ​റി​റ്റി (ഇ.​പി.​എ) അ​റി​യി​ച്ചു.

ഒ​ഷൈ​റേ​ജ്, ദോ​ഹ, ഷു​വൈ​ഖ് ബീ​ച്ചു​ക​ളി​ൽ പ​രി​സ്ഥി​തി പ​ബ്ലി​ക് അ​തോ​റി​റ്റി സം​ഘ​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്ത​താ​യി ഇ.​പി.​എ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഡ​യ​റ​ക്ട​ർ ശൈ​ഖ അ​ൽ ഇ​ബ്രാ​ഹിം പ​റ​ഞ്ഞു.പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ളി​ൽ ക​ട​ലി​ൽ ഓ​ക്സി​ജ​നെ ഇ​ല്ലാ​താ​ക്കു​ക​യും വെ​ള്ള​ത്തി​ന്റെ നി​റം മാ​റ്റു​ക​യും ചെ​യ്യു​ന്ന ഒ​രു പ്ലാ​ങ്ക്ട​ൺ സ്പീ​ഷീ​സ് സാ​ന്നി​ധ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​ത് മ​ത്സ്യ​ങ്ങ​ളെ ശ്വാ​സം​മു​ട്ടി​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ക്കു​ക​യും മ​ര​ണ​കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​ന്ന​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​നു​ഷ്യ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജ​ല​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം കു​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി ശൈ​ഖ അ​ൽ ഇ​ബ്രാ​ഹിം പ​റ​ഞ്ഞു. ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ൽ ച​ത്ത മ​ത്സ്യ​ങ്ങ​ളെ കാ​ണു​ന്ന​വ​ർ അ​തോ​റി​റ്റി​യെ അ​റി​യി​ക്ക​ണം. സ​മു​ദ്ര​ജീ​വി​ക​ളു​ടെ സു​ര​ക്ഷ​ക്കാ​യി ഉ​ൾ​ക്ക​ട​ലി​ന്റെ ബീ​ച്ചു​ക​ളി​ൽ ഇ.​പി.​എ സ​ർ​വേ തു​ട​രും.

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version