കുവൈത്തിലെ സബാഹ് അൽ സലേമിൽ ആളൊഴിഞ്ഞ ഒരു വീട്ടിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന ചാരായ നിർമാണശാല അധികൃതർ കണ്ടെത്തി. പൊതുസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. സംഭവത്തിൽ ഒരാൾ പിടിയിലായി.ആളൊഴിഞ്ഞ വീട്ടിൽ ഒരുപാട് ആളുകൾക്ക് വരാനാണ് തുടങ്ങിയത്. ഇത് സംശയമേകിയതോടെ പോലീസ് അവിടെ നിരീക്ഷണം ആരംഭിച്ചു. പിന്നീട് ബസിലിട്ടു കൊണ്ടുപോകാനായി തയ്യാറാക്കിയ 1,160 കുപ്പി ചാരായം പൊലീസ് പിടിച്ചെടുത്തു.ചാരായം നിർമിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.