
കുവൈറ്റിൽ വേനൽ കാലം അടുത്ത ഘട്ടത്തിലേക്ക് ; ചൂട് ഇനിയും ഉയരും
കുവൈത്ത് സിറ്റി: ജൂലൈ 29 ഓടെ രാജ്യം വേനല്‍ക്കാലത്തിന്റെ അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്റർ വെളിപ്പെടുത്തി. അൽ-മിർസാം കാലഘട്ടം 13 ദിവസം നീണ്ടുനിൽക്കുമെന്നും ഈ സമയത്ത് താപനില വളരെ ഉയർന്നതായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ഈ കാലയളവ് “ജംറത്ത് അൽ-ഖൈസ്” എന്നാണ് അറിയപ്പെടുന്നത്.. അതായത്, “വേനൽക്കാലത്തെ തീ” എന്നാണ് ഇതിന് അർത്ഥം.
അൽ-മിർസാം, അൽ-കുലൈബിൻ”, “സുഹൈൽ എന്നിങ്ങനെയാണ് ഇനി വരാനിരിക്കുന്ന കാലം. അടുത്ത ബുധനാഴ്ച മുതൽ കുവൈറ്റിൽ ഈന്തപ്പന വിളവെടുപ്പ് കാലം ആരംഭിക്കും


Comments (0)