
സാധനങ്ങൾ വാങ്ങി പണം നൽകാതെ രക്ഷപെടുന്നത് ചെറുക്കുന്നതിനിടെ പ്രവാസി ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ
കുവൈത്തിലെ മുത്ത്ല പ്രദേശത്തെ മൊബൈൽ ബക്കാലയിൽ നിന്നും സാധനങ്ങൾ വാങ്ങി പണം നൽകാതെ വാഹനത്തിൽ കടന്നു കളയാനുള്ള ശ്രമം ചെറുക്കുന്ന തിനിടയിൽ വാഹനത്തിനു ഇടയിൽ പെട്ട് പ്രവാസി ജീവനക്കാരൻ മരണപ്പെട്ട സംഭവത്തിൽ കുവൈത്തി പൗരൻ പിടിയിലായി.

ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അണ്ടർസെക്രടറി മേജർ ജനറൽ ഹാമിദ് അൽ-ദവാസ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒരാഴ്ചക്കകം തന്നെ പ്രതിയെ പിടി കൂടാൻ സാധിച്ചത്..പ്രതി കുവൈത്തി പൗരനാണെന്ന് തിരിച്ചറിഞ്ഞു.ഇയാൾ ബക്കാലകൾ കേന്ദ്രീകരിച്ച് സമാനമായ നിരവധി കുറ്റകൃത്യങ്ങൾ മുമ്പും നടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അവയൊന്നും മരണത്തിൽ കലാശിച്ചിരുന്നില്ലെന്നും ,നിരവധി ബക്കാല തൊഴിലാളികൾക്ക് പരിക്കേൽ ക്കാൻ കാരണമായതായും അന്വേഷണത്തിൽ വ്യക്തമായി.
ഈ മാസം 14 ന്.ജഹറ ഗവർണറേറ്റിലെ അൽ മുത്ല പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. ഇര ജോലി ചെയ്യുന്ന ബക്കാലയയിൽ എത്തിയ പ്രതി സാധനങ്ങൾ വാങ്ങുകയും പണം നൽകാതെ വാഹനത്തിൽ കടന്നു കളയാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. പ്രതിയെ തടയുന്നതിനായി വാഹനത്തിൽ തൂങ്ങി പിടിക്കുകയായിരുന്നു പ്രവാസി.
എന്നാൽ നിർത്താതെ ഓടിച്ചു പോയ വാഹനത്തിനു ഇടയിൽ അകപ്പെട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പോലീസ് എത്തിയാണ് ജഹറ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇദ്ദേഹം ഏത് രാജ്യക്കാരൻ ആണെന്ന വിവരം വ്യക്തമായിട്ടില്ല.സിൽവർ നിറത്തിലുള്ള ഫോർ വീൽ ഡ്രൈവ് വാഹനത്തിലാണ് പ്രതി ബക്കാലയിൽ എത്തിയത് എന്ന് സീ സീ ടി വി ദൃ ശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു.
ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ , 15 കവർച്ചാ കേസുകളിൽ പ്രതിയുടെ വാഹനം ഉൾപ്പെട്ടതായും പോലീസ് കണ്ടെത്തിയിരുന്നു..തുടർന്നാണ് പ്രതിയെ പിടികൂടുന്നതിനായി ഊർജ്ജിതമായ അന്വേഷണങ്ങൾ ആരംഭിച്ചതും ഒരാഴ്ചക്കക്കം പ്രതി പിടിയിലാകുന്നതും. .കഴിഞ്ഞ ഫെബ്രുവരി മാസം സുലൈബിയ പ്രദേശത്തും സമാനമായ സംഭവം നടന്നിരുന്നു. ഈ കേസിലും ഗുരുതരമായി പരിക്കേറ്റ മറ്റൊരു പ്രവാസിയെ ജഹറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Comments (0)