കുവൈത്തിലെ ഈ റോഡിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു
സാൽമി റോഡിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ റോഡുകളുടെയും തെരുവുകളുടെയും സമഗ്രമായ അറ്റകുറ്റപ്പണിക്കായി 18 കരാറുകളിൽ ഒപ്പുവെച്ച് 19 ദിവസങ്ങൾക്ക് ശേഷമാണ് ഈ നീക്കം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
സാൽമി റോഡ് പദ്ധതി തുർക്കിയ കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്. 400 മില്യൺ ദിനാർ ചെലവിലാണ് മൊത്തം മെയിന്റനൻസ് കരാറുകൾ നടപ്പാക്കുന്നത്. ഡിസംബർ ഒന്നിന് നടക്കുന്ന ജി.സി.സി ഉച്ചകോടിക്കു മുന്നോടിയായി വിമാനത്താവളം മുതൽ ബയാൻ പാലസ് വരെയുള്ള റോഡ് അറ്റകുറ്റപ്പണിയും സൗന്ദര്യവത്കരണവും വേഗത്തിൽ നടന്നുവരുകയാണ്.
Comments (0)