Posted By Greeshma venu Gopal Posted On

അപകട ശേഷം രക്ഷപ്പെട്ട യുവാവ് പോലീസിന് മുന്നിലെത്തി ; ഭയന്ന് പോയെന്ന് മൊഴി, കാറ് തട്ടി യുവതി മരിച്ച കേസിലെ പ്രതി കീഴടങ്ങി

കുവൈത്തിലെ ഖത്തർ സ്ട്രീറ്റിൽ ബലാറസ് സ്വദേശിനി കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ ലെബനീസ് പൗരനായ യുവാവ് സൽമിയ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. അപകട ശേഷം സംഭവംസ്ഥലത്തുനിന്ന് രക്ഷപ്പെട്ട യുവാവ്, കുറച്ചുനേരത്തിനകം തന്നെ സ്റ്റേഷനിൽ എത്തി. അപകടം സംഭവിച്ചതോടെ ഭയന്നുപോയതുകൊണ്ടാണ് സ്ഥലത്ത് നിന്ന് താൻ ഒഴിഞ്ഞതെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട വിവരം ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് യൂണിറ്റിന് ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പിന്നീട് യുവാവ് നേരിട്ട് ഹാജരായി കുറ്റം സമ്മതിക്കുകയും ചെയ്തു. അപകടത്തിൽ മരിച്ച യുവതി ബെലാറുസ് സ്വദേശിയാണെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. തുടർന്നുള്ള നിയമ നടപടികൾക്കായി ഇയാളെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *