
പ്രഫഷനൽ ജോലിക്ക് ഈ സർട്ടിഫിക്കറ്റ് പരിശോധന കർശനമാക്കുന്നു
രാജ്യത്ത് പ്രഫഷനൽ ജോലിക്കെത്തുന്നവരുടെ വർക്ക് പെർമിറ്റിന് ബിരുദ സർട്ടിഫിക്കറ്റ് പരിശോധന കർശനമാക്കുന്നു. സർട്ടിഫിക്കറ്റ് പരിശോധനക്കായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഓട്ടോമേറ്റഡ് സിസ്റ്റം തുടങ്ങി. വർക്ക് പെർമിറ്റുകൾ നൽകുകയും പുതുക്കുകയും ചെയ്യുമ്പോൾ അക്കാദമിക് പരിശോധന ഈ സിസ്റ്റം വഴി നടത്തും.

അഷൽ പോർട്ടൽ വഴിയോ സഹൽ ബിസിനസ് ആപ് വഴിയോ നടപടികൾ പൂർത്തിയാക്കണം. വർക്ക് പെർമിറ്റ് അപേക്ഷയോടൊപ്പം സിസ്റ്റം ആവശ്യപ്പെടുകയാണെങ്കിൽ തൊഴിലുടമ അക്കാദമിക് യോഗ്യത അപ്ലോഡ് ചെയ്യണം. എൻജിനീയറിങ് തൊഴിലുകളുടെ അക്കാദമിക് യോഗ്യത സിസ്റ്റം പരിശോധിക്കും. അംഗീകാരം ലഭിച്ചാൽ ഇലക്ട്രോണിക് അറ്റാച്ച്മെന്റ് അപേക്ഷയിൽ സ്വയമേവ ചേർക്കും.
വർക്ക് പെർമിറ്റിന് മുൻകൂർ അനുമതി ആവശ്യമുള്ള മറ്റ് തൊഴിലുകൾക്ക്, തൊഴിലുടമ അംഗീകാരത്തിന്റെ പകർപ്പ് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. എന്നാൽ ഒരേ തൊഴിലിനായി പെർമിറ്റ് പുതുക്കുന്നതിന് അക്കാദമിക് യോഗ്യതകൾ വീണ്ടും അറ്റാച്ച് ചെയ്യേണ്ടതില്ല.
അക്കാദമിക് യോഗ്യതക്ക് മൂന്ന് ഘടകങ്ങളുണ്ട്. ഡോക്ടറേറ്റ്, മാസ്റ്റേഴ്സ്, ബാച്ചിലേഴ്സ് അഥവാ ഡിപ്ലോമ. കൂടാതെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതയെ അടിസ്ഥാനമാക്കിയുള്ള യോഗ്യതയും കരസ്ഥമാക്കിയിരിക്കണം.

Comments (0)