Posted By Nazia Staff Editor Posted On

Top 10 ceo in middleeast;മിഡിൽ ഈസ്റ്റിൽ ഏറ്റവും ശക്തരായ 100 സിഇഒ മാരുടെ പട്ടികയിൽ ഏഴ് കുവൈത്തികാളും

Top 10 ceo in middleeast;കുവൈത്ത് സിറ്റി: ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച 2024 ലെ മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ സി ഇ ഒ മാരുടെ വാർഷിക പട്ടികയിൽ കുവൈത്തിൽനിന്നുള്ള 7 പേർ ഇടം പിടിച്ചു .കുവൈത്ത് നാഷണൽ ബാങ്കിന്റെ വൈസ് ചെയർമാനും ഗ്രൂപ്പ് സിഇഒയുമായ ഇസാം അൽ സഖറിനെ കുവൈത്ത് തലത്തിൽ ഏറ്റവും ശക്തനായ രണ്ടാമത്തെ സി ഇ ഒ യായും മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ സിഇഒമാരുടെ പട്ടികയിൽ എട്ടാമനായും മാസിക തെരെഞ്ഞെടുത്തു .

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ബാങ്കിങ് മേഖലയിൽ 46 വർഷത്തെ പരിചയമുള്ള അൽ സഖർ കുവൈത്ത് നാഷണൽ ബാങ്കിനെ അന്താരാഷ്ട്ര സാന്നിധ്യമുള്ള ബാങ്കിംഗ് ഗ്രൂപ്പാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിച്ചതായി മാസിക വിലയിരുത്തി .മിഡിൽ ഈസ്റ്റിലെ സി ഇ ഒ മാരുടെ പട്ടികയിൽ കെ പി സി വൈസ് ചെയർമാനും സി ഇ ഒ യുമായ നവാഫ് അൽ സൗദ് ആറാം സ്ഥാനത്താണ്. പട്ടികയിൽ 38-ാം സ്ഥാനത്തുള്ള സൈന് ഗ്രൂപ്പ് വൈസ് ചെയർമാനും സി ഇ ഒ യുമായ ബദ്ർ അൽ നാസർ അൽ കറാഫിയാണ് കുവൈത്തിൽനിന്ന് മാസികയിൽ ഇടം പിടിച്ച മറ്റൊരാൾ .നൂറുപേരുടെ പട്ടികയിൽ 60 ആം സ്ഥാനത്തുള്ള കുവൈത്ത് പ്രോജക്ട്സ് ഹോൾഡിംഗ് കമ്പനി (കെപ്കോ) സിഇഒ അദാന നാസർ അൽ സബാഹ് ആണ് മറ്റൊരാൾ .വി ഐ മാർക്കറ്റ്സ് സ്ഥാപകനും സിഇ ഒ യുമായ തലാൽ അൽ അജ്മിയാണ് മിഡിലീസ്റ്റിലെ ശക്തരായ സിഇ ഒ മാരിൽ കുവൈത്തിൽനിന്നുള്ള അടുത്തയാൾ .കെ.ഇ.ഒ ഇന്റർനാഷണൽ കൺസൾട്ടന്റ്സ് (കെ.ഇ.ഒ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ധോന സുൽത്താൻ, സൗദി അറേബ്യയിലെ റൊട്ടാന മ്യൂസിക് ഗ്രൂപ്പ് സി.ഇ.ഒ സലീം അൽ ഹിന്ദി എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു. ഇവർ നയിക്കുന്ന കമ്പനിയുടെ വലുപ്പം, മേൽനോട്ടം വഹിക്കുന്ന ബിസിനസ് സംരംഭങ്ങളിൽ ചെലുത്തുന്ന സ്വാധീനം എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഫോർബ്സ് മിഡിൽ ഈസ്റ്റ് സി ഇ ഒ മാരുടെ റാങ്ക് തയാറാക്കുന്നത് .

Comments (0)

Leave a Reply

Your email address will not be published. Required fields are marked *