ഉപയോഗിച്ച ടയറുകള്‍ പുതിയതാക്കി വിറ്റു; വെയര്‍ഹൗസിനെതിരെ കടുത്ത നടപടി വരും

റെയ്ഡ് നടത്തിയ വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അനധികൃതമായി നവീകരിച്ച് പുതിയതാക്കിയാണ് ടയർ വിറ്റത്. വെയർഹൗസിൽ നിന്ന് 1,900 ലധികം ഉപയോഗിച്ച ടയറുകളാണ് മന്ത്രാലയം പിടിച്ചെടുത്തത്. മന്ത്രാലയത്തിന്‍റെ അടിയന്തര പരിശോധനാ സംഘങ്ങൾ നടത്തിയ സമഗ്രമായ അന്വേഷണങ്ങൾക്കും ഫീൽഡ് നിരീക്ഷണത്തിനും ശേഷമാണ് നടപടി. ഔദ്യോഗിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, അംഗീകൃത സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ടയറുകൾ പുനഃനിർമിച്ചതും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നതുമാണ്.

നിയമലംഘകർക്കെതിരെ കർശന നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തി പിഴ ചുമത്താൻ തീരുമാനിച്ചിട്ടുണ്ട്. കേസ് അധികാരികൾക്ക് കൈമാറി. വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് ടയറുകൾ വാങ്ങാൻ അധികാരികൾ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version