kuwait water authorities; കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈക്ക് – സുലൈബിയ ഫാം പ്രദേശങ്ങളിൽ ഇന്ന് രാത്രി പത്തുമുതൽ പത്തുമണിക്കൂർ നേരത്തേക്ക് ശുദ്ധജലക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്.

റൂട്ട് 6.5-ലെ ജല ശൃംഖലയിൽ ചില ജോലികൾ നടക്കുന്ന സാഹചര്യത്തിലാണ് ജല ദൗർലഭ്യം അനുഭവപ്പെടുകയെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. ജോലി കാലയളവിൽ ഉപഭോക്താക്കൾ നൽകുന്ന സഹകരണത്തിന് മന്ത്രാലയം നന്ദി പറഞ്ഞു. ജലവിതരണം തടസ്സപ്പെട്ടാൽ, 152 എന്ന ഏകീകൃത കോൾ സെൻ്ററുമായി ബന്ധപ്പെടാം.