
weather alert in kuwait; കുവൈറ്റിൽ ഇന്നത്തെ കാലാവസ്ഥയിൽ ചില മാറ്റങ്ങളുണ്ട് ;പൊതുജനം ശ്രദ്ധിക്കുക
weather alert in kuwait ;കുവൈത്ത് സിറ്റി: രാജ്യത്ത് വെള്ളിയാഴ്ച വരെ ഉയർന്ന താപനില തുടരും. തിങ്കളാഴ്ച മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് ഡയറക്ടർ ദിരാർ അൽ അലി അറിയിച്ചു. ശക്തമായ കാറ്റ് പൊടിപടലങ്ങൾ ഉയർത്താനും പൊടിക്കാറ്റിനും കാരണമാകാം. തുറന്ന പ്രദേശങ്ങളിൽ കാറ്റ് തിരശ്ചീന ദൃശ്യപരത 1,000 മീറ്ററിൽ താഴെയാക്കും.

ചൊവ്വാഴ്ച കാറ്റിന്റെ വേഗം ക്രമേണ ശാന്തമാകുകയും വൈകുന്നേരം മുതൽ കാലാവസ്ഥ മെച്ചപ്പെടുകയും ചെയ്യും. ബുധൻ, വ്യാഴം ദിവസങ്ങളിലും വെള്ളിയാഴ്ചയും കാറ്റ് തുടരുമെങ്കിലും ശക്തികുറവായിരിക്കും. കടൽ തിരമാലകൾ പതിവിൽ കൂടുതൽ ഉയരുമെന്നും കാലാവസ്ഥ ഭൂപടങ്ങളും സംഖ്യാ മാതൃകകളും സൂചിപ്പിക്കുന്നുവെന്ന് ദിരാർ അൽ അലി കൂട്ടിച്ചേർത്തു.
ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ വ്യാപനമാണ് ഈ കാലാവസ്ഥക്കു കാരണം. ഇതിനൊപ്പം ചൂടുള്ളതും വരണ്ടതുമായ വായു പിണ്ഡവും വടക്കുപടിഞ്ഞാറൻ കാറ്റും സജീവമാണ്.അതേസമയം, രാജ്യത്ത് ഉയർന്ന താപനില അടുത്ത ആഴ്ചയും തുടരും. പകലും രാത്രിയും കാലാവസ്ഥ ഉയർന്ന ചൂടുള്ളതായിരിക്കും. പ്രതീക്ഷിക്കുന്ന പരമാവധി താപനില 47നും 50നും ഇടയിലാണ്. കുറഞ്ഞ താപനില 35നും 37നും ഇടയിലായിരിക്കും
Comments (0)