Posted By Nazia Staff Editor Posted On

Weather alert in kuwait;കുവൈറ്റ്‌ വാരാന്ത്യത്തിൽ ചുട്ടുപൊള്ളും; അറിയാം കാലാവസ്ഥ മാറ്റങ്ങൾ

Weather alert in kuwait;കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ രാജ്യത്തെ കാലാവസ്ഥ ചൂട് നിറഞ്ഞതായിരിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. പകൽ സമയത്ത് വളരെ ചൂടുള്ളതും രാത്രിയിൽ ചൂടുള്ളതുമായിരിക്കും കാലാവസ്ഥയെന്നാണ് അറിയിപ്പ്. വെള്ളിയാഴ്ച കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കും. മണിക്കൂറിൽ 12 മുതൽ 35 കിലോമീറ്റർ വരെ വേ​ഗത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. പരമാവധി താപനില 48 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കാം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ശനിയാഴ്ച തീരപ്രദേശങ്ങളിൽ വളരെ ചൂടും താരതമ്യേന ഉയർന്ന ഈർപ്പവും അനുഭവപ്പെടും. മണിക്കൂറിൽ 12 മുതൽ 35 കിലോമീറ്റർ വരെ വേ​ഗത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന പരമാവധി താപനില 48 മുതൽ 51 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. കൂടാതെ കടൽ 2 മുതൽ 5 അടി വരെ തിരമാലകൾ ഉയർന്ന് വീശിയേക്കുമെന്നും മെട്രോളജി വകുപ്പ് ഡയറക്ടർ അബ്‍ദുൾ അസീസ് അൽ ഖരാവി പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *