കുവെറ്റിൽ വരും മണിക്കൂറിൽ ശക്തമായ പൊടികാറ്റിന് സാധ്യത. കാറ്റ് ദൃശ്യപരിധിയെ ബാധിക്കുമെന്നും കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും. കാറ്റിനെ തുടർന്ന് ദൃശപരത ഗണ്യമായി കുറയും. പൊടിപടലങ്ങൾ കാരണം ചില പ്രദേശങ്ങളിൽ ദൃശ്യപരത 1,000 മീറ്ററിൽ താഴെയായി കുറയുമെന്നും കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇന്ന് വൈകുന്നേരം 6:45 വരെ ഈ മുന്നറിയിപ്പ് പരിഗണിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്.കുവൈത്തിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഞങ്ങളുടെ വാട്സാപ്പ് ചാനലിൽ അംഗമാകുക
https://whatsapp.com/channel/0029VaDI1gM6RGJCBr4Csh3N
ഈ സമയം ജനങ്ങൾ പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്തണം. താമസക്കാർ ആവശ്യമായ മുൻകരുതലുകൾ എടുക്കാനും മുന്നറിയിപ്പിൽ പറയുന്നു.