കുവൈത്തിൽ വലിയ അളവിൽ മയക്കുമരുന്നുകളും ഉത്തേജക വസ്തുക്കളും പിടികൂടി. ക്രിമിനൽ സെക്യൂരിറ്റി സെക്ടർ – ജനറൽ ഡിപ്പാർട്ട്മെൻ്റ് ഫോർ കംബാറ്റിംഗ് ഡ്രഗ്സ് നടത്തിയ പരിശോധനയിലാണ് അളവിൽ കവിഞ്ഞ മയക്ക് മരുന്ന് ശേഖരവുമായി ഒരാൾ പിടിയിലാകുന്നത്.
റെയ്ഡിനിടെ, ഏകദേശം 115,000 ലധികം ലിറിക്ക ഗുളികകൾ, 5 കിലോഗ്രാം ലിറിക്ക പൊടി, 24 ലിറ്റർ കഞ്ചാവ് ഓയിൽ എന്നിവ അധികൃതർ പിടിച്ചെടുത്തു. കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
കൂടാതെ, മയക്കുമരുന്നുകളുടെ നിർമ്മാണത്തിനും തയ്യാറാക്കലിനും ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും വസ്തുക്കളും, വെടിമരുന്നുകളും പ്രതിയുടെ പക്കൽ നിന്ന് കണ്ടെടുത്തു. പ്രതിയെയും പിടിച്ചെടുത്ത എല്ലാ വസ്തുക്കളെയും നിയമനടപടികൾക്കായി ഡ്രഗ്സ് ആൻഡ് ആൽക്കഹോൾ പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തു.