ജിസിസി രാജ്യങ്ങളും അമേരിക്കയും തമ്മിൽ ശക്തമായ നിക്ഷേപ ബന്ധത്തിന് ആഹ്വാനം ചെയ്ത് കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് . വിദ്യാഭ്യാസ, സാംസ്കാരിക സംവാദങ്ങൾക്കായി ഒരു ഗൾഫ്-അമേരിക്കൻ ഫോറം സ്ഥാപിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. റിയാദിൽ നടന്ന യുഎസ്-ഗൾഫ് ഉച്ചകോടിയിൽ സംസാരിച്ച അദ്ദേഹം പ്രാദേശിക വെല്ലുവിളികൾ നേരിടാനുള്ള ഒരു ചവിട്ടുപടിയായി ഉച്ചകോടി മാറട്ടെയെന്നും പ്രത്യാശ പ്രകടിപ്പിച്ചു. കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും കുവൈറ്റ് അമീർ നന്ദി പറഞ്ഞു. ഗൾഫ്-യുഎസ് ബന്ധങ്ങളോടുള്ള പ്രതിബദ്ധതയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് അമീർ നന്ദി പറഞ്ഞു. സുരക്ഷയ്ക്ക് അപ്പുറം സാമ്പത്തിക, സാംസ്കാരിക സഹകരണം വരെ നീളുന്ന പതിറ്റാണ്ടുകളുടെ തന്ത്രപരമായ പങ്കാളിത്തത്തെയും അമീർ പ്രശംസിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ഉൾപ്പെടെ പരിഹരിക്കുന്നതിൽ അമേരിക്ക നടത്തിയ നയതന്ത്ര ശ്രമങ്ങളെയും അമീർ പ്രശംസിച്ചു.