ഖൈത്താനിൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ തീപിടുത്തം. കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം ഉണ്ടായത് . ഫർവാനിയ, സബ്ഹാൻ എന്നിവിടങ്ങളിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി തീ കെടുത്താനുള്ള നടപടികൾ ആരംഭിച്ചു. വൈകാതെ തീ നിയന്ത്രണവിധേയമാക്കി.അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ലെന്നും അഗ്നിശമന സേന അറിയിച്ചു. തീപിടുത്തത്തിൽ കെട്ടിടത്തിലെ വസ്തുക്കൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചു. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക