Kuwait police:കുവൈത്തിൽ ജാബർ പാലത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ശ്രമം;ഒടുവിൽ…
Kuwait police:കുവൈത്ത് സിറ്റി : കുവൈത്തിൽ ജാബർ പാലത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ശ്രമം നടത്തിയ ഇന്ത്യക്കാരനെ ആജീവാനാന്ത പ്രവേശന വിലക്ക് ഏർപ്പെടു ത്തി നാട് കടത്തുവാൻ ആഭ്യന്തര മന്ത്രാലയ അധികാരികൾ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് ജാബർ പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കവേ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ, ഒരു ഇന്ത്യക്കാരനെ രക്ഷിച്ചത്. പ്രത്യേക സാഹചര്യത്തിൽ താൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതായും ആത്മഹത്യ അല്ലാതെ തന്റെ മുന്നിൽ മറ്റു മാർഗങ്ങൾ ഒന്നും ഇല്ലെന്നുമായിരുന്നു ഇയാൾ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇതെ തുടർന്നാണ് ഇയാളെ ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയത്. തുടർന്ന് ആഭ്യന്തര മന്ത്രാലയം ഇയാൾക്ക് എതിരെ ആജീവാനന്ത പ്രവേശന വിലക്ക് ഏർപ്പെടുത്തി നാട് നടത്താൻ തീരുമാനിക്കുകയായിരുന്നു.
Comments (0)