Kuwait court: കുവൈറ്റിൽ അഞ്ചുവർഷം ജോലിക്ക് പോയില്ല, ഹാജരുമായില്ല ;പക്ഷെ ശമ്പളം വാങ്ങി ; ഡോക്ടർക്ക് കിട്ടി എട്ടിന്റെ പണി
Kuwait court: കുവൈത്ത് സിറ്റി : കുവൈത്തിൽ അഞ്ച് വർഷം ജോലിക്ക് ഹാജരാകാതെ ശമ്പളം വാങ്ങിയ ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടർക്ക് എതിരെ 345,000 ദിനാർ പിഴയും അഞ്ച് വർഷം തടവ് ശിക്ഷയും വിധിച്ചു.കുവൈത്ത് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും കോടതി വിധിയിൽ ആവശ്യപ്പെട്ടു.

അഞ്ച് വർഷത്തിനിടയിൽ ജോലിക്ക് ഹാജരാകാതെ വിദേശത്ത് കഴിഞ്ഞ ഇയാൾ 115,000 ദിനാർ ആണ് ശമ്പളമായി തട്ടി യെടുത്തത്.സംഭവത്തിൽ ആരോഗ്യ മന്ത്രാലയത്തിന് നഷ്ടം വരുത്തിയതിനും വിവരം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച്ച വരുത്തിയതിനും പ്രതിയാക്കപ്പെട്ട വകുപ്പ് മേധാവിയായ മറ്റൊരു ഡോക്ടറെ കോടതി കുറ്റവിമുക്തനാക്കി.മറ്റൊരു ജീവനക്കാരനുമായി ഒത്തുകളിച്ചാണ് ഇയാൾ ജോലിയിൽ ഹാജരാകാതെ തന്റെ മുഴുവൻ ശമ്പളവും വാങ്ങിയിരുന്നത്
Comments (0)