Eid holidays in kuwait;കുവൈത്തിൽ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങളിൽ ഇത്തവണ 9 ദിവസം അവധി നൽകാൻ ആലോചന
Eid holodays in kuwait: കുവൈറ്റ് സിറ്റി :കുവൈത്തിൽ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങളിൽ ഇത്തവണ 9 ദിവസം അവധി നൽകാൻ സിവിൽ സർവീസ് കമ്മീഷൻ ആലോചിക്കുന്നു.ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ മാർച്ച് 30 ന് ഞായറാഴ്ചയോ ഇല്ലെങ്കിൽ റമദാൻ വ്രതം 30 പൂർത്തിയാക്കി മാർച്ച് 31 ന് തിങ്കളാഴ്ചയോ ആയിരിക്കും ഇത്തവണത്തെ ഈദുൽ ഫിത്വർ. മാർച്ച് 28, 29 (വെള്ളി, ശനി) വാരാന്ത്യ അവധികൾ ആയതിനാൽ മാർച്ച് 30 മുതൽ ഏപ്രിൽ 3 വ്യാഴാഴ്ച വരെ അവധി നൽകാനാണ് കമ്മീഷൻ ആലോചിക്കുന്നത്.
ഫലത്തിൽ തുടർന്നുള്ള രണ്ട് ദിവസത്തെ (ഏപ്രിൽ 4,5) വാരാന്ത്യ അവധികൾ ഉൾപ്പെടെ സർക്കാർ പൊതു മേഖല സ്ഥാപനങ്ങളിലെയും സർക്കാർ അവധികൾ പിന്തുടരുന്ന വൻ കിട സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് 9 ദിവസത്തെ തുടർച്ചയായ അവധിയാണ് ലഭിക്കുക.ഏപ്രിൽ 6 ഞായറാഴ്ച മുതലാണ് പ്രവൃത്തി ദിനം പുനരാരംഭിക്കുക.ഇത് സംബന്ധിച്ച് സിവിൽ സർവീസ് കമ്മീഷൻ സമർപ്പിച്ച നിർദേശം ഈ ആഴ്ചയോ അല്ലെങ്കിൽ അടുത്ത ആഴ്ചയോ ചേരുന്ന മന്ത്രി സഭാ യോഗത്തിൽ അംഗീകാരം നൽകുമെന്നാണ് സൂചന.രാജ്യത്തെ തൊഴിൽ നിയമ പ്രകാരം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഈദുൽ ഫിത്വറിന് 3 ദിവസത്തെ അവധി ലഭിക്കാൻ അർഹതയുണ്ട്. ഈ ദിവസങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളിക്ക് ഇരട്ടി വേതനം നൽകണമെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
Comments (0)