
Family visa in kuwait;കുവൈറ്റിൽ കുടുംബ സന്ദർശക വിസയുടെ കാലാവധി 3 മാസമായി വർദ്ധിപ്പിക്കും; പുതിയ മാറ്റങ്ങൾ നിങ്ങളെ
Family visa in kuwait;കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസികൾക്ക് കുടുംബ സന്ദർശക വിസ ലഭിക്കുന്നതിന് നിലവിലുള്ള നിരവധി നിബന്ധനകൾ ലഘുകരിക്കാൻ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നതായി ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസ്ഫിനെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. കുടുംബ സന്ദർശക വിസയുടെ കാലാവധി മൂന്ന് മാസമായി വർദ്ധിപ്പിക്കൽ, കുടുംബ സന്ദർശക വിസയുടെ കാലാവധി ആറ് മാസമോ ഒരു വർഷം വരെയോ ദീർഘിപ്പിക്കുന്നതിനുള്ള സൗകര്യം , സന്ദർശക വിസയിൽ രാജ്യത്ത് എത്തുന്നവർ ദേശീയ വിമാന കമ്പനിയുടെ ടിക്കറ്റ് ഉപയോഗിക്കണമെന്ന നിബന്ധന ഒഴിവാക്കൽ എന്നിവയാണ് ഇതിൽ പ്രധാനം.

ഇത് സംബന്ധിച്ച് വരും ദിവസങ്ങളിൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.രാജ്യത്തെ വിനോദ സഞ്ചാര മേഖല ശക്തിപ്പെടുത്തുന്നതുനും എണ്ണ ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമാക്കിയാണ് പുതിയ നീക്കം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആണ് ദീർഘ കാലത്തിനു ശേഷം കുടുംബ വിസയും കുടുംബ സന്ദർശക വിസയും അനുവദിക്കുന്നത് പുന രാരംഭിച്ചത്. എന്നാൽ കുടുബ സന്ദർശക വിസ ഒരു മാസത്തെ കാലാവധിയിൽ മാത്രമാണ് അനുവദിച്ചത്. സന്ദർശക വിസയിൽ എത്തുന്നവർ രാജ്യത്തെ ദേശീയ വിമാന കമ്പനികളുടെ യാത്രാ ടിക്കറ്റ് ഉപയോഗിക്കണമെന്നും നിബന്ധന ഏർപെടുത്തിയിരുന്നു.
Comments (0)