Posted By Ansa Staff Editor Posted On

കുവൈത്തിൽ ര​ണ്ടി​ട​ത്ത് തീ​പി​ടി​ത്തം; ര​ണ്ടുപേ​ർ​ക്ക് പ​രി​ക്ക്

അ​ൻ​ഡ​ലൂ​സി​ൽ വീ​ട്ടി​ൽ തീ​പി​ടി​ച്ചു. അ​പ​ക​ട​സ​മ​യം വീ​ട്ടി​ൽ അ​ക​പ്പെ​ട്ട 12 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​പ​ക​ടം അ​റി​ഞ്ഞ ഉ​ട​ൻ സു​ലൈ​ബി​ഖാ​ത്, അ​ർ​ദി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ

സ​ഥ​ല​ത്തെ​ത്തി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വീ​ട്ടി​ൽ അ​ക​പ്പെ​ട്ട 12 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി പു​റ​ത്തെ​ത്തി​ച്ചു. വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി സ്ഥ​ലം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി​യ​താ​യി ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. അ​തി​നി​ടെ അ​ഖി​ല പ്ര​ദേ​ശ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ ട്രാ​ൻ​സ്‌​ഫോ​ർ​മ​റി​ന് തീ​പി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​വ​രെ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. മം​ഗ​ഫ്, ബൈ​റ​ഖ് കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ഗ്നി​ശ​മ​ന സ്ഥ​ല​​​ത്തെ​ത്തി തീ ​അ​ണ​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. വേ​ന​ൽ ക​ന​ക്കു​ന്ന​തോ​ടെ രാ​ജ്യ​ത്ത് തീ​പി​ടി​ത്ത കേ​സു​ക​ൾ വ​ർ​ധി​ക്കാ​റു​ണ്ട്. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​ണ​ർ​ത്തി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version