കുവൈറ്റ് – സാൽമി പ്രദേശത്തെ നയീം സ്ക്രാപ്പ്യാർഡിൽ വാഹനത്തിന് തീ പടർന്നു. തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. അഞ്ച് അഗ്നിശമന സേനാംഗങ്ങളാണ് സ്ഥലത്തെത്തിയത്. തീ നിയന്ത്രണവിധേയമാക്കിയതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു.
അഗ്നിശമന സേനാംഗങ്ങളുടെ വേഗത്തിലുള്ള ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. തീപിടുത്തത്തിന്റെ കാരണത്തെകുറിച്ച് അന്വേഷണം തുടരുന്നു. വ്യാവസായിക മേഖലകളിലും ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലും വേനൽ കടുത്തതിനാൽ അടിയന്തര തയ്യാറെടുപ്പ് വേണമെന്ന് ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു.
വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക