
കുവൈറ്റിൽ കൊടുംചൂട് ; കുടയും സൺസ്ക്രീനും മസ്റ്റ്, പിന്നെ എന്താണ് ഹീറ്റ് സ്ട്രോക്ക് എന്നും അറിഞ്ഞിരിക്കു
കുവൈറ്റിൽ കൊടുംചൂട് സൂര്യഘാതം തടയുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യമന്ത്രാലയം. രാവിലെ 11 മുതൽ വൈകുന്നേരം നാലു വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക എന്നതാണ് പ്രധാന നിർദ്ദേശം. തണലുള്ള ഇടങ്ങളിൽ തുടരുക. സൺഗ്ലാസ് ധരിക്കുക. കുട ഉപയോഗിക്കുക. സൺസ്ക്രീൻ പുരട്ടുക. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വലിയതോതിൽ ആരോഗ്യമന്ത്രാലയം ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നുണ്ട് വേഗത്തിൽ തണുപ്പിക്കൽ, കുടിവെള്ളം, പരിക്കേറ്റ വ്യക്തിയെ കൊണ്ടുപോകാൻ തുടങ്ങിയ ഹീറ്റ് സ്ട്രോക്കിന് ആവശ്യമായ പ്രഥമ ശുശ്രൂഷ മാർഗ്ഗനിർദ്ദേശങ്ങളും ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാന കാരണങ്ങളും ഫലങ്ങളും മനസ്സിലാക്കിയതിനു ശേഷം പരിഹാരങ്ങൾ നടപ്പിലാക്കാൻ ആഗോള ദേശീയ മേഖലകളെ അടിയന്തരമായി ഏകോപിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന്റെ അപകടങ്ങളെ കുറിച്ച് സമൂഹത്തിൽ അവബോധം വളർത്താൻ ആരോഗ്യമന്ത്രാലയം മുൻകൈ എടുക്കുമെന്നും അധികൃതർ പറയുന്നുണ്ട്. ഉയർന്ന ശരീര താപനില തലകറക്കം, തലവേദന ചർദ്ദി ചർമ്മത്തിന്റെ ചുവപ്പ് നിറം പൊള്ളൽ ക്ഷീണം, ശ്വാസ തടസം, വർദ്ധിച്ച ഹൃദയം ഇടുപ്പ് ഇവയെല്ലാം ഹിറ്റ് ലക്ഷണങ്ങളായി കണക്കാക്കണം. ഇവ അനുഭവപ്പെട്ടാൽ ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ തേടണം.


Comments (0)