kuwait new traffic law:കുവൈത്ത് സിറ്റി: ട്രാഫിക് നിയമത്തിന്റെയും അതിന്റെ ഭേദഗതികളുടെയും എക്സിക്യൂട്ടീവ് ചട്ടങ്ങളെ സംബന്ധിച്ച മന്ത്രിതല തീരുമാനം നമ്പർ 1976/81 ലെ ചില വ്യവസ്ഥകളിൽ ഭേദഗതി. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് പുറപ്പെടുവിച്ചതും കുവൈറ്റ് ടുഡേയിൽ പ്രസിദ്ധീകരിച്ചതുമായ തീരുമാനത്തില്‍ പിഴകളില്‍ അടക്കം മാറ്റങ്ങൾ വന്നിട്ടുണ്ട്. പരമാവധി വേഗത പരിധി കവിയുന്ന സാഹചര്യത്തിലുള്ള പിഴകളിലാണ് മാറ്റം.

1- പരമാവധി വേഗത പരിധി ഇരുപത് കിലോമീറ്ററിൽ കൂടാത്ത അളവിൽ കവിഞ്ഞാൽ എഴുപത് ദിനാർ പിഴ
2- പരമാവധി വേഗത പരിധി ഇരുപത് കിലോമീറ്ററിൽ കൂടുതൽ എന്നാൽ മുപ്പത് കിലോമീറ്റർ വരെ കവിഞ്ഞാൽ എൺപത് ദിനാർ പിഴ
3- പരമാവധി വേഗത പരിധി മുപ്പത് കിലോമീറ്ററിൽ കൂടുതൽ എന്നാൽ നാൽപ്പത് കിലോമീറ്റർ വരെ കവിഞ്ഞാൽ തൊണ്ണൂറ് ദിനാർ പിഴ
4- പരമാവധി വേഗത പരിധി നാൽപ്പത് കിലോമീറ്ററിൽ കൂടുതൽ എന്നാൽ അമ്പത് കിലോമീറ്റർ വരെ കവിഞ്ഞാൽ നൂറ് ദിനാർ പിഴ
5- പരമാവധി വേഗത പരിധി അമ്പത് കിലോമീറ്ററിൽ കൂടുതൽ എന്നാൽ അറുപത് കിലോമീറ്റർ വരെ കവിഞ്ഞാൽ നൂറ്റിയിരുപത് ദിനാർ പിഴ
6- പരമാവധി വേഗത പരിധി അറുപത് കിലോമീറ്ററിൽ കൂടുതൽ എന്നാൽ എഴുപത് കിലോമീറ്റർ വരെ കവിഞ്ഞാൽ നൂറ്റിമുപ്പത് ദിനാർ പിഴ
7- പരമാവധി വേഗത പരിധി എഴുപത് കിലോമീറ്ററിൽ കൂടുതൽ കവിഞ്ഞാൽ നൂറ്റിയമ്പത് ദിനാർ പിഴ