Posted By Nazia Staff Editor Posted On

kuwait traffic law: കുവൈറ്റിൽ വാഹനമോടിക്കുമ്പോൾ ഇനി ഇക്കാര്യം ചെയ്‌താൽ ഇനി പിഴ ഉറപ്പ്

Kuwait traffic law; കുവൈറ്റ് സിറ്റി : പുതിയ ട്രാഫിക് നിയമപ്രകാരം കാർ റേഡിയോ വളരെ ഉച്ചത്തിൽ പ്ലേ ചെയ്‌താൽ 30-50 ദിനാർ പിഴ. പിഴ കോടതിയിലേക്ക് റഫർ ചെയ്യും, ഒത്തുതീർപ്പ് ഉത്തരവ് 15 ദിനാർ ആയിരിക്കും. ഏപ്രിൽ 22 ന് പ്രാബല്യത്തിൽ വരുന്ന പുതിയ ട്രാഫിക് നിയമ ഭേദഗതികളിലാണ് ഈ തീരുമാനം, 

വാഹനമോടിക്കുമ്പോൾ കണ്ണട ധരിക്കാത്തത് പുതിയ ഗതാഗത നിയമത്തിന്റെ ലംഘനമാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.

ഈ ലംഘനത്തിനുള്ള പിഴ കോടതിയിൽ റഫർ ചെയ്യുമ്പോൾ 30-50 ദിനാർ വരെയും ഒത്തുതീർപ്പ് ഉത്തരവിന് 15 ദിനാർ വരെയും ആണെന്ന് അവർ വിശദീകരിച്ചു. അതോടൊപ്പം വാഹനമോടിക്കുമ്പോൾ നിഖാബ് അല്ലെങ്കിൽ ബുർഖ ധരിച്ചാലും നിയമലംഘനമായി കണക്കാക്കി പിഴ 50 വരെ ഈടാക്കും, അതേസമയം ഒത്തുതീർപ്പ് ഉത്തരവിന്റെ തുക 15 ദിനാറിൽ എത്തും, കൂടാതെ ലംഘനത്തിന് തടവ്ഉ ണ്ടാകില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *