കുവൈത്ത് സിറ്റി: മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾക്ക് കുവൈത്തിലെ സ്വദേശിവത്കരണം (Kuwaitisation) പുതിയ വെല്ലുവിളികളാകുന്നു. അറബ് മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, കുവൈത്ത് സർക്കാർ ധനകാര്യ മന്ത്രാലയത്തോടൊപ്പം ചേർന്ന്, സ്വദേശികളെ വിവിധ തൊഴിൽ മേഖലകളിലേയ്ക്ക് സജ്ജമാക്കാനുള്ള ഗുണപരമായ നടപടികൾ ആരംഭിച്ചിരിക്കുകയാണ്.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaDI1gM6RGJCBr4Csh3N
ഇതിനായി രാജ്യത്ത് വിവിധ പരിശീലന കേന്ദ്രങ്ങൾ രൂപപ്പെടുത്തപ്പെടുന്നതായും, കുവൈത്ത് പൗരന്മാർക്ക് ആവശ്യമായ തൊഴിൽ നൈപുണ്യങ്ങൾ നൽകുന്നതിലേക്കാണ് പ്രധാനമായുള്ള ശ്രദ്ധ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പരിശീലനം, രാജ്യത്തെ പുതിയ വികസന പദ്ധതികളുമായി സഹകരിച്ചായിരിക്കും നടപ്പാക്കുന്നത്.
സ്വകാര്യമേഖലയിലേക്കും സ്വദേശികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമം. അതിനായി പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുന്നതിലൂടെ കുവൈത്ത് പൗരന്മാർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനോടൊപ്പം, അവരുടെ വരുമാനമാർഗങ്ങൾ വർധിപ്പിക്കുകയാണ് ലക്ഷ്യം
ഈ നീക്കങ്ങൾ നിലവിൽ കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്കും, ജോലി തേടുന്നവർക്കും വലിയ തിരിച്ചടിയാവും .