കുവൈത്തിൽ റൂഫ്ടോപ്പിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തി

On: May 8, 2025 2:56 AM
Follow Us:

Join WhatsApp

Join Now

കുവൈത്തിലെ ഖൈത്താൻ പ്രദേശത്തെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഇന്ന് ബുധനാഴ്ച രണ്ട് ഏഷ്യൻ വ്യക്തികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് പേരും ഏഷ്യക്കാരാണ്. കെട്ടിടത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനാണ് മൃതദേഹം കണ്ടെതായി അധികൃതർക്ക് റിപ്പോർട്ട് ചെയ്തത്. വിവരം ലഭിച്ചയുടനെ, സുരക്ഷാ സേനയും ഫോറൻസിക് സംഘങ്ങളും ക്രിമിനൽ അന്വേഷണ സംഘവും ഉടൻ സ്ഥലത്തെത്തി.

ഫോറൻസിക് സംഘങ്ങളും ഉദ്യോ​ഗസ്ഥരും സ്ഥലം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. കൂടുതൽ പരിശോധനകളുടെയും പോസ്റ്റ്‌മോർട്ടത്തിന്റെയും ഫലങ്ങൾ വരുന്നതുവരെ, മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടില്ലെന്ന് അധികൃതർ അറിയിച്ചു. മരണകാരണം വ്യക്തമല്ല. മരണത്തിന് കാരണവും സാഹചര്യവും നിർണ്ണയിക്കാൻ അധികൃതർ അന്വേഷണം ആരംഭിച്ചു. കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക

Leave a Comment