കുവൈത്തിൽ തിന്നർ കുടിച്ച പ്രവാസി ഗുരുതരാവസ്ഥയിൽ
അബദ്ധത്തിൽ പെയിൻ്റ് തിന്നർ കുടിച്ചതിനെ തുടർന്ന് പ്രവാസിയെ ജഹ്റ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ജഹ്റ ഹോസ്പിറ്റലിൽ നിന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് വിഭാഗത്തിൽ റിപ്പോർട്ട് ലഭിക്കുകയായിരുന്നു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
മോശമായ അവസ്ഥയിൽ എത്തിയ പ്രവാസിയെ ബോധക്ഷയം സംഭവിച്ച നിലയിൽ ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച മറ്റൊരു പ്രവാസിയെ ചോദ്യം ചെയ്തപ്പോൾ, മുത്ല റെസിഡൻഷ്യൽ ഏരിയ, N7, ബ്ലോക്ക് 3 ലാണ് സംഭവം നടന്നതെന്ന് വിശദീകരിച്ചു. കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്
Comments (0)