Biometric update; കുവൈത്തിൽ ബയോമെട്രിക് വേഗത്തിൽ പൂർത്തിയാക്കാം: പ്രവാസികൾക്ക് രണ്ടുമാസം കൂടി
Biometric update; പ്രവാസികൾക്ക് ബയോമെട്രിക് നടപടികൾക്കുള്ള സമയപരിധി ഇനി രണ്ടുമാസം കൂടി. രണ്ടുമാസം സമയമുണ്ടെങ്കിലും വേഗത്തില്‍ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ബയോമെട്രിക് രജിസ്ട്രേഷനായി പ്രവാസികൾക്ക് ദിവസവും രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്മെന്റ് കേന്ദ്രങ്ങളിൽ സേവനം ലഭ്യമാണ്. ഇവിടെ എത്തുന്നതിന് മുമ്പ് മെറ്റ പോർട്ടൽ വഴിയോ സഹ്ൽ വഴിയോ മുൻകൂട്ടി
അപ്പോയിൻമെന്റ് എടുക്കണം. ഡിസംബർ 31 വരെയാണ് പ്രവാസികൾക്ക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയം അനുവദിച്ചിരുന്നത്. നേരത്തെ കുവൈത്ത് സ്വദേശികളുടെ ബയോമെട്രിക് രജിസ്ട്രേഷന് കഴിഞ്ഞ മാസം അവസാനിച്ചിരുന്നു.
രജിസ്ട്രേഷന് നടപടികൾ പൂർത്തിയാക്കാത്ത സ്വദേശികളുടെ സര്‍ക്കാര്‍-ബാങ്ക് ഇടപാടുകള്‍ നിര്‍ത്തിവെച്ചത് അടക്കമുള്ള താല്‍ക്കാലിക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ബയോമെട്രിക് പൂർത്തിയാക്കാത്ത പ്രവാസികൾക്കും സമാനമായ നടപടികൾ നേരിടേണ്ടിവരും. നിരവധി പ്രവാസികൾ ഇനിയും ബയോമെട്രിക് പൂർത്തിയാക്കാനുണ്ട്.
Comments (0)